തിരുവനന്തപുരം: അതിജീവിതയെ സഹായിക്കുന്നതിന് പകരം അവരിൽ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കിയെന്ന ഗുരുതര ആരോപണത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിക്കൂട്ടിൽ. ചെരിപ്പ് വാങ്ങാനെന്ന വ്യാജേന അതിജീവിതയിൽ നിന്ന് 10,000 രൂപ എംഎൽഎ വാങ്ങിയതായാണ് പുതിയ വെളിപ്പെടുത്തൽ.
പണം കൂടാതെ അതിജീവിതയുടെ പക്കലുണ്ടായിരുന്ന വിലകൂടിയ വാച്ചും മറ്റ് സാമ്പത്തിക സഹായങ്ങളും എംഎൽഎ കൈക്കലാക്കിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ......
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുന്നതിനിടെ, മുസ്ലിം ലീഗിന്റെ ആവശ്യങ്ങളെ പിന്തുണച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ രംഗത്ത്. മുസ്ലിം ലീഗ് മുന്നണിയിൽ ഉന്നയിച്ചിട്ടുള്ള അധിക സീറ്റ് എന്ന ആവശ്യം തികച്ചും ന്യായമാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യാഥാർത്ഥ്യബോധമുള്ള നിലപാട്
മുസ്ലിം ലീഗ് എക്കാലത്തും യു.ഡി.എഫിന്റെ കരുത്തായ ഘടകകക്ഷിയാണെന്നും, രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള ആവശ്യങ്ങളാണ് അവർ ഉന്നയിക്കാറുള്ളതെന്നും ഹസൻ വ്യക്തമാക്കി. ......
ദോഹ: ഇന്ത്യൻ എംബസി ഇന്ത്യൻ കൾച്ചറൽ സെന്ററുമായി ചേർന്ന് പ്രവാസി ഭാരതീയ ദിനം (PBD) ആഘോഷിച്ചു.
ഐസിസി അശോക ഹാളിൽനടന്ന പരിപാടി ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ രാജ്യത്തിന്റെ ആഗോള വളർച്ചയിലെ സംഭാവനകൾക്ക് ആദരം അർപ്പിക്കുന്നതിനൊപ്പം, ‘നാരി ശക്തി’ (വനിതാശക്തി) എന്ന പ്രമേയത്തിലാണ്ഈ വർഷത്തെ ആഘോഷം സംഘടിപ്പിച്ചത്.പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ശ്രീ. വിപുൽ, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ആശംസകൾ നേർന്ന്, ഓരോ ഇന്ത്യൻ പ്രവാസിയുടെയും ക്ഷേമത്തിനായി എംബസി പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. ......
ദോഹ: ഖത്തറിലെ ആകാശനിരീക്ഷകർക്ക് ഇന്ന് (ജനുവരി 11) അപൂർവ ദൃശ്യവിരുന്നാണ് ഒരുങ്ങുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station – ISS) ഇന്ന് വൈകുന്നേരം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ഖത്തർ ഐഎസ്എസിന്റെ സഞ്ചാരപഥത്തിലായതിനാൽ, വൈകുന്നേരം 5.24-ന് തെക്കുപടിഞ്ഞാറൻ ആകാശത്തിരയിൽ പ്രത്യക്ഷപ്പെടുന്ന ബഹിരാകാശ നിലയം, ആകാശത്തിലൂടെ സഞ്ചരിച്ച് 5.30-ഓടെ വടക്കുകിഴക്കൻ ദിശയിൽ അപ്രത്യക്ഷമാകുമെന്ന് അറിയിപ്പിൽ പറയുന്നു. ......
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത്തെ യുവതി നൽകിയ ബലാത്സംഗ പരാതിയുടെ വിശദ വിവരങ്ങളും പുറത്ത്. സംസാരിക്കാനുണ്ടെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ......
വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെ നിയന്ത്രണത്തിലാക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസാധാരണ നീക്കം. ഗ്രീൻലൻഡ് പിടിച്ചെടുക്കാനുള്ള സൈനിക സാധ്യതകൾ വിശദമായി പഠിച്ച് പദ്ധതി തയ്യാറാക്കാൻ യു.എസ് സൈന്യത്തിലെ ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിനോട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർദേശം നൽകിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ......
ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃരാജ്യമെന്ന പേരുണ്ടെങ്കിലും, ഇന്ത്യയിൽ സ്വർണത്തിന്റെ ആഭ്യന്തര ഉത്പാദനം അതീവ പരിമിതമാണ്. ഇന്നും രാജ്യത്തിന് ആവശ്യമായ ഭൂരിഭാഗം സ്വർണം ഇറക്കുമതിയിലൂടെയാണ് എത്തുന്നത്. ......
ജനുവരി 11 ഞായർ മുതൽ ജനുവരി 17 ശനിയാഴ്ച്ച വരെയുള്ള സമ്പൂർണ വാരഫലം. 27 നക്ഷത്രജാതരുടെയും ഈ ആഴ്ച്ച എങ്ങനെയെന്നറിയാം.
ആഴ്ചയിലെ പൊതു ഗ്രഹസ്ഥിതി ഇങ്ങനെ:
ആദിത്യൻ ജനുവരി 14 ബുധനാഴ്ച ഉച്ചയ്ക്ക് 3.08ന് ധനുരാശിയിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കുന്നു. ......
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. സിറാജ് ഇരിട്ടി (പ്രസിഡന്റ്), അബ്ദുൽ ലത്തീഫ് നല്ലളം (ജനറൽ സെക്രട്ടറി), താജുദ്ദീൻ മുല്ലവീടൻ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ......
ദോഹ: ഹ്രസ്വസന്ദർശന ത്തിനായി ഖത്തറിൽ എത്തിയ ഗുരുവായൂർ എംഎൽഎ എൻ. കെ.......